നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറുകൾ ഓടിച്ച് റീൽസ് ചിത്രീകരിച്ച നവരനും സുഹൃത്തുക്കൾക്കും എതിരെ വളയം പൊലീസ് കേസെടുത്തു. വരൻ കല്ലാച്ചി സ്വദേശി അർഷാദിനും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കുമെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹ ആഘോഷത്തിനിടയിലെ നടുറോഡിലെ വാഹനാഭ്യാസ പ്രകടനത്തിന്റെ റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന കാറിൻറെ ഡോറിലിരുന്ന് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചമാണ് റീൽസ് ചിത്രീകരിച്ചത്. മൂന്നു കിലോമീറ്റർ ദൂരം ആഡംബര വാഹനങ്ങളിൽ ഇവർ ഇത്തരത്തിൽ അഭ്യാസപ്രകടനം നടത്തി. മറ്റൊരു വാഹനത്തെയും ഇതിനിടയിൽ ഇവർ കടന്നുപോകാൻ അനുവദിച്ചില്ല. നവവരനും ആഘോഷങ്ങളുടെ ഭാഗമായത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടകരമായ വാഹനമോടിക്കൽ, പൊതു ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വാഹനങ്ങളിലൊരെണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിച്ചു.
Post a Comment