ക്ഷയരോഗ നിർമ്മാർജനം - ഒരു ലക്ഷം വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും.

കോഴിക്കോട്: ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന പരിപാടികളുടെ ഭാഗമായി ഒരു ലക്ഷം വീടുകളിൽ ക്ഷയരോഗ സന്ദേശ ലഘുലേഖകൾ വിതരണം ചെയ്യും. ആശാ പ്രവർത്തകർ വഴിയാണ് ലഘുലേഖകൾ വിതരണം ചെയ്യുന്നത്. ഒരു ലക്ഷം വീടുകളിൽ ടിബി ലഘുലേഖകൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സികെ ഷാജി ആശാ പ്രവർത്തകർക്ക് ലഘുലേഖ കൈമാറി നിർവഹിക്കുന്നു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജില്ലാ ക്ഷയരോഗ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. 

ക്ഷയരോഗ അവബോധം എല്ലാവരിലേക്കും എത്തിക്കുക, ക്ഷയരോഗ നിർണയത്തിനുള്ള കഫ പരിശോധന വർധിപ്പിക്കുക എന്നിവയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സികെ ഷാജി നിർവഹിച്ചു. ജില്ലാ ടിബി ഓഫീസർ ഡോ. കെവി സ്വപ്‌ന, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ  ഓഫീസർ ഭാവില എൽ, ജില്ലാ ആശാ കോർഡിനേറ്റർ ഷൈനു പിസി, ആശാ പ്രവർത്തകരായ മഞ്ജു പിബി, ഷിനില എ, രമ്യ എൻ എന്നിവർ പങ്കെടുത്തു.


 

Post a Comment

Previous Post Next Post