അധികാരമേറ്റത്തിന്റെ ആദ്യ ദിനം തന്നെ നിരവധി ഉത്തരവുകളില്‍ ഒപ്പുവയ്ച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കോയുമായുള്ള അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക എന്നതിനാണ് മുൻഗണനയെന്ന് ട്രംപ് പറഞ്ഞു.
നിയമവിരുദ്ധമായ എല്ലാ കടന്നു കയറ്റങ്ങളും ഉടനടി നിർത്തലാക്കുമെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ തന്നെ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ ഉടനടി സൈനികരെ വിന്യസിക്കാൻ ഉത്തരവിടുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
കുടിയേറ്റം തടയുക, ഫോസിൽ ഇന്ധന ഉൽപ്പാദനം വർധിപ്പിക്കുക, പാരിസ്ഥിതിക നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഫെഡറൽ ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നതായിരുന്നു ആദ്യം ഒപ്പുവയ്ച്ച ഉത്തരവ്.
Post a Comment