കൊല്ലം : സി.പി.ഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കായികോത്സവത്തിനു ഇന്ന് അഖിലേന്ത്യ കബഡി ടൂർണമെൻ്റോടെ തുടക്കമാകും. 25, 26 തീയതികളിലായി പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡിയിൽ വച്ചാണ് മത്സരങ്ങൾ.
ദേശീയ അന്തർദേശീയ താരങ്ങളേയും പ്രോ കബഡി താരങ്ങളേയും അണിനിരത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റ് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 26നു സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സിപിഐ എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവ്വഹിക്കും.
പുരുഷ വിഭാഗത്തിൽ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, കോഴിക്കോട്, കോട്ടയം, പാലക്കാട് ടീമുകളും വനിതാ വിഭാഗത്തിൽ കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ടീമുകളുമാണ് പങ്കെടുക്കുന്നത്.
Post a Comment