പെൺകുട്ടികളെ സംരക്ഷിക്കുന്നതിനും, വിദ്യാഭ്യാസം നൽകുന്നതിനും, ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ അടയാളമായ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ പത്താം വാർഷികം ഇന്ന്.
ന്യൂഡൽഹിൽ ഇന്ന് മുതൽ അന്താരാഷ്ട്ര വനിത ദിനമായ അടുത്ത മാസം 8-ാം തീയതി വരെ നടക്കുന്ന ആഘോഷ പരിപാടിയിൽ സായുധ സേന, പാരാ മിലിട്ടറി സേന, ഡൽഹി പോലീസ് അംഗൻവാടി ജീവനക്കാർ തുടങ്ങിയ മേഖലകളിലെ വനിതകൾ പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ലിംഗ അസന്തുലിതാവസ്ഥ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ജനുവരി 22 ന് പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.
Post a Comment