നിര്‍ണ്ണായക ഉത്തരവുകളില്‍ ഒപ്പുവച്ച് യു.എസ്.പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് ഉടമ്പടിയില്‍ നിന്നും യു.എസ്. പിന്മാറി.

യു.എസില്‍ ജന്മാവകാശ പൗരത്വം ഭേദഗതി ചെയ്യുന്ന  ഉത്തരവിലും പ്രസി‍ഡന്‍റ് ഒപ്പു വച്ചു. അമേരിക്കന്‍ പൗരത്വം ഇല്ലാത്ത മാതാപിതാക്കളുടെ യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വമേധയാ പൗരത്വം നല്കുന്നത് റദ്ദാക്കി. 

യു.എസില്‍ ജനിക്കുന്ന കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യു.എസ്.പൗരനോ നിയമപരമായ സ്ഥിര താമസക്കാരനോ അല്ലെങ്കില്‍ യു.എസ്. മിലട്ടറി അംഗമോ ആയിരക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

Post a Comment

Previous Post Next Post