സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചു. വ്യാപാരികളുമായി ഭക്ഷ്യ മന്ത്രി ഇന്ന് ചർച്ച നടത്തും.

സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചു. വേതന പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.അതേസമയം, ഇന്ന് 200-ലധികം റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. 

സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി മന്ത്രി ജി ആർ അനിൽ ഇന്ന് ചർച്ച നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ഓൺലൈനായും റേഷൻ വ്യാപാരികൾക്ക് ചർച്ചയിൽ പങ്കെടുക്കാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Post a Comment

Previous Post Next Post