റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 7 മണി മുതൽ ആകാശവാണിയുടെ എല്ലാ നിലയങ്ങളും ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും ഇത് പ്രക്ഷേപണം ചെയ്യും. ദൂരദർശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും ഇംഗ്ലീഷിലും സംപ്രേക്ഷണമുണ്ടാകും.
ദൂരദർശന്റെ പ്രാദേശിക ചാനലുകളില്‍ അതത് പ്രാദേശിക ഭാഷകളിലും സംപ്രേക്ഷണമുണ്ടാകും. ആകാശവാണിയുടെ പ്രാദേശിക ശൃംഖലകളിലും രാത്രി 9.30 മുതൽ പ്രാദേശിക ഭാഷാ പതിപ്പുകൾ പ്രക്ഷേപണം ചെയ്യും.
Post a Comment