സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കിയത്. കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം അഥവാ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനമാണിത്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കാൻ സമൂഹ്യ മാധ്യമങ്ങൾ,എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവക്ക് പുറമെ സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി കെ രാജൻ അധ്യക്ഷനാകും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 91 സൈറണുകൾ ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രവർത്തിപ്പിക്കും. 14 ജില്ലകളിലായി സ്കൂളുകൾ, പൊതുകെട്ടിടങ്ങൾ, എന്നിവയിലാണ് സൈറൺ സ്ഥാപിച്ചിരിക്കുന്നത്.
Post a Comment