കെ പി എസ് ടി എ ജില്ലാ സമ്മേളനം പേരാമ്പ്രയിൽ,ഒരുക്കങ്ങൾ പൂർത്തിയായി.
പേരാമ്പ്ര. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പേരാമ്പ്രയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലു മണിക്ക് ഡോ. കെ ജി അടിയോടി നഗറിൽ (കമ്മ്യുണിറ്റി ഹാൾ ) ജില്ലാ പ്രസിഡന്റ് ടി ടി ബിനു പതാക ഉയർത്തും. തുടർന്ന് കൌൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, വൈസ് പ്രസിഡന്റ് അജിത് കുമാർ ടി, ജോയിന്റ് സെക്രട്ടറിമാരായ കെ മാധവൻ, വി സജീവൻ, വി വിജേഷ്, ജില്ലാ ട്രഷറർ എം കൃഷ്ണ വേണി സംസാരിക്കും.
25ന് ഷാഫി പറമ്പിൽ എം പി സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്, സംസ്ഥാന സെക്രട്ടറി പി കെ അരവിന്ദൻ,സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, അനിൽകുമാർ വട്ടപ്പാറ, തുടങ്ങി നേതാക്കൾ സംബന്ധിക്കും. തുടർന്ന് അധ്യാപക പ്രകടനം നടക്കും, വനിതാ സമ്മേളനം അഡ്വ. ഗൗജ വിജയകുമാർ (കെ എസ് യൂ സംസ്ഥാന ജനറൽ സെക്രട്ടറി ) ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എൻ ശർമിള അധ്യക്ഷയാവും.
തുടർന്ന് വിദ്യാഭ്യാസസാംസ്കാരിക സമ്മേളനം എൻ എസ് യൂ അഖിലേന്ത്യാ സെക്രട്ടറി കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും.രമേശ് കാവിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ തുടങ്ങി നേതാക്കൾ സംബന്ധിക്കും. 26ന് കാലത്ത്പ്രതിനിധി സമ്മേളനവും യാത്രയയപ്പും, അഡ്വ. കെ ജയന്ത്( കെ പി സി സി ജനറൽ സെക്രട്ടറി )ഉദ്ഘാടനം ചെയ്യും.തുടർന്ന് സമാപന സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സജീവൻ കുഞ്ഞോത്ത്, രാമചന്ദ്രൻ,കെ സജീഷ്, രാജേഷ് എൻ, നാരായണൻ കെ പി, ശ്രീജേഷ്. പി എം സംബന്ധിച്ചു.
Post a Comment