ജനാധിപത്യ വ്യവസ്ഥയിൽ ജുഡീഷ്യറിക്ക് വലിയ പ്രാധ്യാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കാലത്ത് കോടതി നടപടികൾ വേഗത്തിലാക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരിയിൽ ജില്ലകോടതി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എട്ടര വർഷത്തിനുള്ളിൽ 105 കോടതികൾ ആരംഭിക്കുകയും 2891 തസ്തിക സൃഷ്ടിക്കുകയും ചെയ്തെന്നു മുഖ്യമന്ത്രി പറഞ്ഞു.
പത്ത് കോടതികളുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്തിന്റെ ഉദ്‌ഘാടനം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ നിർവഹിച്ചു. സ്പീക്കർ എ എൻ ഷംസീർ, ഹൈക്കേടതി ജഡ്ജിമാരായ എ മുഹമ്മദ് മുഷ്താഖ്, എ.കെ. ജയചന്ദ്രൻ നമ്പ്യാർ, ടി. ആർ രവി, പി.വി. കുഞ്ഞികൃഷ്ണൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഷാഫി പറമ്പിൽ എം.പി. തുടങ്ങിയവർ പങ്കെടുത്തു.
Post a Comment