മുണ്ടോത്ത് കിഴക്കോട്ട് കടവ് തെരുവത്ത്ക്കടവ് റോഡ് 4കോടി ,ഒളളൂർ കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം 60 ലക്ഷം ,ഏകരൂർ കാക്കൂർ റോഡ് 1.30 കോടി ,അറപ്പീടിക കണ്ണാടിപൊയിൽ റോഡ് 2.50 കോടി ,പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തി പൂർത്തീകരണം 60 ലക്ഷം ,മണ്ണാംപൊയിൽ ജി എൽ പി സ്കൂൾ കെട്ടിട നിർമ്മാണം 1 കോടി,
മുണ്ടോത്ത് കിഴക്കോട്ട് കടവ് തെരുവത്തക്കടവ് റോഡിൽ നിലവിൽ മൂന്ന് കോടിയുടെ പ്രവർത്തി നടന്നുവരികയാണ് പ്രസ്തുത റോഡിൻറെ പ്രവർത്തി പൂർത്തീകരിക്കുന്നതിനാണ് നാലുകൊടി രൂപ അനുവദിച്ചിട്ടുള്ളത് .പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം രണ്ടുകോടി രൂപയുടെ പുതിയ കെട്ടിടം പ്രവർത്തി നടന്നുവരികയാണ് കെട്ടിടത്തിന്റെ പ്രവർത്തി പൂർത്തീകരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി ആരോഗ്യ കേന്ദ്രത്തിന് തുറന്നു കൊടുക്കുന്നതിനാണു 60 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത് . അറപീടിക കണ്ണാടിപൊയിൽ കൂട്ടാലിട റോഡിൽ രണ്ടു കോടി രൂപയുടെ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട് .ഒള്ളൂർ കടവ് പാലം പ്രവർത്തി പൂർത്തീകരിച്ചപ്പോൾ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഫണ്ട് തികയാതെ വന്നപ്പോഴാണ് 60 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത് .ഏകരൂർ കാക്കൂർ റോഡിൽ അഞ്ചു കോടിയുടെ പ്രവർത്തി പൂർത്തീകരിച്ചു വരികയാണ് റോഡ് പൂർണമായും BM BC ചെയ്യുന്നതിനാണ് ഈ ബജറ്റിൽ 1.30 കോടി രൂപ അനുവദിച്ചിട്ടുള്ളത് മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക എന്നുള്ളതാണ് ലക്ഷ്യം യാത്രക്കാർക്ക് എളുപ്പത്തിലും വേഗതയിലും സഞ്ചരിക്കാൻ ആവശ്യമായ പാശ്ചാത്തല സൗകര്യ വികസനം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്
കായണ്ണ GUP സ്കൂൾ പാടികുന്ന് റോഡ് 5 കോടി ,ബാലുശ്ശേരി കൂരാച്ചുണ്ട് റോഡ് 2.5 കോടി ,കാപ്പാട് തുഷാരഗിരി റോഡ് 6 കോടി ,കൂമുള്ളി ഉള്ളൂർ കടവ് റോഡ് ഭൂമി ഏറ്റെടുക്കൽ 9 കോടി,മോതിരക്കടവ് പാലം 3 കോടി തുടങ്ങിയ പ്രവർത്തികൾക്ക്. 100 രൂപ ടോക്കൻ മണി ബജറ്റിൽ അനുവദിച്ചിട്ടുണ്ട് .പൊതുമരാമത്ത് പ്ലാനിൽ ഉൾപ്പെടുത്തി ഈ പ്രവർത്തികൾ ഘട്ടം ഘട്ട മായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം എൽ എ അഡ്വ കെ എം സച്ചിൻദേവ് അറിയിച്ചു .
Post a Comment