17 വർഷങ്ങൾക്ക് ശേഷം ബി എസ് എൻ എല്ലിന്റെ വരുമാനത്തില്‍ ലാഭം രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ.

17 വർഷങ്ങൾക്ക് ശേഷം ബി എസ് എൻ എല്ലിന്റെ വരുമാനത്തില്‍ ലാഭം രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം ലഭിച്ചതായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2007 ശേഷം ആ‍ദ്യമായാണ് ബി എസ് എൻ എല്‍ ലാഭത്തിലാകുന്നത്. 

ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി എസ് എൻ എല്ലിന്റെ ഈ നേട്ടം പൊതു മേഖല സ്ഥാപനങ്ങളുടെ ശാക്തീകരണം എന്ന സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും ശ്രീ ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Post a Comment

Previous Post Next Post