എയ്‌റോ ഇന്ത്യ 2025 - പ്രതിരോധ പ്രദർശന പരിപാടിയുടെ 15-ാം പതിപ്പ് ഇന്ന് മുതൽ ബംഗളൂരുവിൽ.

എയ്‌റോ ഇന്ത്യ 2025 - പ്രതിരോധ പ്രദർശന പരിപാടിക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കമാകും. ഇന്ത്യയിലെയും വിദേശത്തെയും പ്രതിരോധ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സ്വദേശിവൽക്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക്  പ്രദർശനം കാണാൻ അവസരമുണ്ടാകും.

 പരിപാടി യുവാക്കൾക്ക് പ്രചോദനമാകുന്നതിനൊപ്പം ശക്തവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ വീക്ഷണത്തിന് ശക്തി പകരുമെന്നും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. എയ്‌റോ ഇന്ത്യയുടെ 15-ാം പതിപ്പിനു മുന്നോടിയായി ഇന്നലെ ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തുകകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വ്യോമ മേഖലയിലെ നാഴികക്കല്ലായിരിക്കും പരിപാടിയെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post