38-ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണ തിലക്കവുമായി കേരള ഫുട്ബോള്‍ ടീം. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള പുരുഷ ഫുട്ബോള്‍ ടീം ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്‍റെ നേട്ടം. എസ്. ഗോകുലാണ് 53-ാം മിനിറ്റില്‍ ഗോള്‍ നേടിയത്.
ഇതോടെ 10 സ്വര്‍ണം ഉള്‍പ്പെടെ 26 മെഡലുകളുമായി കേരളം എട്ടാം സ്ഥാനത്ത്. 39 സ്വര്‍ണവുമായി സര്‍വീസസ് ഒന്നാമതും കര്‍ണാടകയും മഹാരാഷ്ട്രയും രണ്ടും മൂന്നും സ്ഥാനത്തുമാണ്. അതേസമയം, ദേശീയ ഗെയിംസിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
Post a Comment