വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടിമാറ്റാനും വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ള പ്രവര്‍ത്തികള്‍ക്കും പണം വിനിയോഗിക്കും.
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ¬കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ട ഗുരുതരമായ സാഹചര്യത്തില്‍ വനംമന്ത്രി രാജി വയ്ക്കുകയോ, മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ വേണനെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Post a Comment