പരീക്ഷ പേ ചര്‍ച്ച പരിപാടിയുടെ 8-ാം പതിപ്പ് നാളെ രാവിലെ 11 ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. ആത്മവിശ്വാസത്തോടെ പരീക്ഷകളെ നേരിടുന്നതിനുള്ള മികച്ച മാര്‍ഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി പങ്കുവെയ്ക്കും.
കൂടാതെ സമ്മർദ്ദങ്ങളുടെ നിയന്ത്രണം, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും അദ്ദേഹം പങ്കിടും. പുതുക്കിയ ഘടനയില്‍, എട്ട് ഭാഗങ്ങളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെ 3.30 കോടിയിലധികം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post a Comment