റോബോട്ടിക്സിന്റെ അടിസ്ഥാന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതുവഴി എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനത്തിന് അവസരം ഒരുക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളില്‍ 29,000 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചതിന്റെ പൂർത്തീകരണ പ്രഖ്യാപനവും ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ഉദഘാടനവും അദ്ദേഹം നിർവഹിച്ചു. റോബോട്ടിക് കിറ്റുപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ പ്രോമോ വീഡിയോയും ക്യാമ്പ് അംഗങ്ങൾ തയ്യാറാക്കിയ അനിമേഷനും ചടങ്ങില്‍ പ്രദർശിപ്പിച്ചു.
Post a Comment