കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകീട്ട്  അഞ്ച് മണിക്ക് തന്ത്രി  കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി  അരുൺകുമാർ നമ്പൂതിരി  നട തുറന്ന് ദീപം തെളിയിച്ചു.ആയിരങ്ങളാണ്  ദർശനത്തിന് എത്തിയത്.  

നട  തുറന്ന ശേഷം 18ാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം  തീയതിയായ നാളെ രാവിലെ  അഞ്ച് മണിക്ക്  നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി  ഫെബ്രുവരി 17ന്  രാത്രി 10 മണിക്ക് നട അടക്കും. 

Post a Comment

Previous Post Next Post