പുതിയ ആദായനികുതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ആദായനികുതിയുമായി ബന്ധപ്പെട്ട
നിയമം ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ള ബിൽ സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആദായനികുതി ബിൽ കൊണ്ടുവരുമെന്ന് ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.
പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾ ആദായനികുതി അടയ്ക്കേണ്ടതില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടത്തിന്‍റെ അവസാന ദിനാമായ ഇന്ന് വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ടും ലോക്‌സഭയിൽ അവതരിപ്പിക്കും.
Post a Comment