റേഡിയോയും കാലാവസ്ഥാ വ്യതിയാനവും എന്ന പ്രമേയത്തിലൂന്നി ഇന്ന് ലോക റേഡിയോ ദിനം ആചരിക്കുന്നു.

ഇന്ന് ലോക റേഡിയോ ദിനം. റേഡിയോയുടെ പ്രാധാന്യത്തെക്കുറിച്ച് 
ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും റേഡിയോയിലൂടെ അറിവ് സമ്പാദിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 
എല്ലാ വര്‍ഷവും ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.  റേഡിയോയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

 യുണെസ്കോ ഡയറക്ടര്‍ ജനറല്‍, പ്രസാര്‍ഭാരതി ചെയര്‍മാന്‍, സി.ഇ.ഒ, ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക റേഡിയോ ദിന ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ഒന്‍പത് ദശാബ്ദമായി അറിവ്, വിദ്യാഭ്യാസം, വിനോദം എന്നിവ പ്രദാനം ചെയ്യുന്നതായി ആകാശവാണി ഡയറക്ടര്‍ ജനറല്‍ പ്രഗ്യാ പാലിവാള്‍ ഗോഡ് പറഞ്ഞു.

Post a Comment

Previous Post Next Post