സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ക്ക്, വീട് വെക്കാന്‍ അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാനുള്ള അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അർഹതപ്പെട്ടവർക്ക് ഡേറ്റാ ബാങ്കില്‍പ്പെട്ടതായാലും, നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടതായാലും വീടുവയ്ക്കാനായി  ഗ്രാമപഞ്ചായത്തില്‍ 10 സെന്റിനും നഗരത്തില്‍ 5 സെന്റിനും അനുമതി നല്‍കേണ്ടതാണെന്ന് നിയമസഭയില്‍ ടി.ഐ മധുസൂദനന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അവ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Post a Comment

Previous Post Next Post