സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലിയുടെ രണ്ടാം ഘട്ടത്തില്‍ ഒരു കോടിയിലധികം ജനങ്ങളില്‍ സ്‌ക്രീനിംഗ് നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. ഇതിൽ 44.85 ശതമാനം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരിലാണ് ആദ്യഘട്ടത്തില്‍ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ട സ്‌ക്രീനിംഗില്‍ 9 ലക്ഷത്തോളം പേര്‍ക്കും രണ്ടാം ഘട്ടത്തിൽ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയതെന്നും ശ്രീമതി വീണാ ജോർജ്ജ് പറഞ്ഞു.
Post a Comment