പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍ ബി ഐ യുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആറ് പതിറ്റാണ്ട് പഴക്കമുള്ള ആദായ നികുതി നിയമത്തിന് പകരമായാണ് പുതിയ ബില്ല് വരുന്നത്. ലോക്സഭയില്‍ അവതരിപ്പിച്ചതിന് ശേഷം ബില്‍ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റിയ്ക്ക് അയക്കും.
Post a Comment