സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് മന്ത്രിസഭയുടെ അനുമതി.

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭയിലാണ് ബിൽ അംഗീകരിച്ചത്. 

 സ്വകാര്യ സർവ്വകലാശാലയിൽ സംവരണത്തിൽ മാറ്റം വരുത്തുകയും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണം ഉൾപ്പെടുത്തുകയും ചെയ്‌തു. ഇതിൽ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണമുണ്ടാകും. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങാനാണ് തീരുമാനം. 

സ്വകാര്യ സർവകലാശാലയിൽ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. അതേസമയം, അതാത് വകുപ്പിലെ സെക്രട്ടറിമാർ സ്വകാര്യ സർവകലാശാല ഭരണ സമിതിയിൽ അംഗങ്ങൾ ആകും. കൃഷി മന്ത്രിയുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.ഈ സമ്മേളന കാലയളവിൽ തന്നെ സ്വകാര്യ സർവകലാശാല ബിൽ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

 സിപിമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സ്വകാര്യ സർവകലാശാലയുമായി ബന്ധപെട്ട നയരേഖ മുഖ്യമന്ത്രി സമർപ്പിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയും ഇടത് നേതൃത്വവും ഇത് അംഗീകരിച്ചിരുന്നു. തുടർന്ന് രണ്ട് മന്ത്രിസഭയിലും സ്വകാര്യ സര്‍വകലാശാലക്കുള്ള അനുമതി ലഭിച്ചിരുന്നില്ല. ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭ ബിൽ അംഗീകരിച്ചു.  

Post a Comment

Previous Post Next Post