2024ല്‍ ആഗോള സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയർന്നതായി നാസയുടെ വെളിപ്പെത്തൽ. സമുദ്രനിരപ്പ് ഉയരുന്ന നിരക്ക് 2024ലെ പ്രതീക്ഷിത 0.43 സെന്‍റീമീറ്ററിൽ നിന്നും 0.59 സെന്‍റീമീറ്ററിലെത്തിയതായി യുഎസ് ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹിമാനികളിൽ നിന്നും ഹിമപാളികളിൽ നിന്നും അധികമായി ഉരുകിയെത്തിയ ജലത്തിനൊപ്പം സമുദ്രജലം ചൂടു പിടിക്കുന്നതാണ് പ്രധാനമായും സമുദ്രനിരപ്പിന്‍റെ വർധനവിന് കാരണമെന്നും നാസ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ സമുദ്ര നിരപ്പ് ഏറ്റവും ഉയരത്തിലെത്തിയ 2024, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post a Comment