സംസ്ഥാനത്തെ ഒന്നാം ക്ളാസ് പ്രവേശന പ്രായം 2026-27 അധ്യയന വർഷം മുതൽ ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

2026-27 അധ്യയന വർഷം മുതൽ ഒന്നാം ക്ളാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ കേരളത്തിൽ ഒന്നാം ക്ളാസിൽ പ്രവേശനം നേടുന്നതിനുള്ള പ്രായം 5 വയസാണ്.

 എന്നാൽ ആറു വയസിന് ശേഷമാണ് കുട്ടികൾ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രി തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ നടപ്പിലാക്കിയ സബ്ജക്ട് മിനിമം അടുത്ത അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസ്സിലും കൂടി നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.


Post a Comment

Previous Post Next Post