ഇന്ത്യ 2040ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ.

മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയും തുടർന്ന് തിരികെ കൊണ്ടുവരികയും ചെയ്യുന്ന ദൗത്യത്തിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍.  ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നല്‍കിയതായും 2040 ഓടെ നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

പഞ്ചാബിലെ ജലന്ധറില്‍ സ്വകാര്യ സര്‍വകലാശാലയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ ഭാവിയില്‍ ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം  ഉണ്ടാകുമെന്നും ശ്രീ നാരായണന്‍ പറഞ്ഞു.

Post a Comment

Previous Post Next Post