ദരിദ്രരായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുന്നതിനുള്ള മഹിളാ സമൃദ്ധി യോജനയ്ക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നലെ ദേശീയ തലസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഡൽഹി സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അവർ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനായി 5,100 കോടി രൂപയുടെ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post a Comment