മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കുന്നു.

ഇനിയില്ല ഇങ്ങനെയൊരു അവസരം. മോട്ടോർ വാഹന വകുപ്പ് 
ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കുന്നു.
നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേൽ ഉള്ള നികുതി കുടിശ്ശിക തീർക്കാൻ സുവർണാവസരം അവസാനിക്കുന്നു. 

31/03/2020 ന്  ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും  നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ആർ ടി ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി 31/03/2025 എന്നത് മറക്കരുത്.

Post a Comment

Previous Post Next Post