വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനയിലെ 326-ാം അനുച്ഛേദം, ജനപ്രാതിനിധ്യ നിയമം, സുപ്രീംകോടതി നീതിന്യായങ്ങള്‍ എന്നിവയുടെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഇതുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്‍റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികള്‍ നേരിടാന്‍ നിരവധി നടപടികള്‍ കൈക്കൊണ്ടു വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Post a Comment