വിദേശ നിക്ഷേപകരുടെ വിശദമായ നിക്ഷേപ വെളിപ്പെടുത്തൽ പരിധി ഉയർത്തി സെബി. നിക്ഷേപ പരിധി 50,000 കോടി രൂപയാക്കാനുള്ള നിർദ്ദേശത്തിനാണ് സെബി അംഗീകാരം നൽകിയത്. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
ഇന്ത്യയിൽ ₹50,000 കോടിയിൽ കൂടുതൽ ഓഹരി നിക്ഷേപമുള്ള FPI കൾ ഇനി മുതൽ കൂടുതൽ വിവരങ്ങൾ നൽകേണ്ടതുണ്ട്. ബോർഡ് യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെയാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
Post a Comment