വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു. കോഴിക്കോട് – വയനാട് ദേശീയപാതയ്ക്ക് അലൈൻമെൻ്റിന് അന്തിമമായി അംഗീകാരം നൽകി. മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയും പുതുപ്പാടി മുതൽ മുത്തങ്ങ വരെയുള്ള അലൈൻമെൻ്റിന് ആണ് അന്തിമമായി അംഗീകാരം നൽകിയത്.
മലാപ്പറമ്പ് മുതൽ പുതുപ്പാടി 24 മുതൽ 30 മീറ്റർ വീതിയിലാണ് അലൈൻമെൻ്. മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയുള്ള പുതിയ അലൈൻമെൻ്റിൽ കൊടുവള്ളിയും താമരശ്ശേരിയിലും ബൈപ്പാസിന് അനുമതി തേടിയിട്ടുണ്ട്. ബത്തേരിയിലും കൽപ്പറ്റയിലും നാലുവരി ബൈപാസും വരും.
ആദ്യത്തെ അലൈൻമെൻ്റിൽ മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ 14 മുതൽ 24 മീറ്റർ വരെ വീതി ആയിരുന്നു. അത് പിന്നീട് 24 മുതൽ 30 മീറ്റർ വീതിയായി മാറ്റം വരുത്തി.നേരത്തെ 132 വളവുകൾ 84 വളവുകളായി ചുരുക്കി.പുതിയ അലൈൻമെന്റ് പ്രകാരം ചുരത്തിന് പ്രകൃതിപ്രകൃതിക്ക് അനുകൂലമായ രീതിയിൽ നിർമ്മാണം നടത്താനാണ് നിർദേശം.പുതുപ്പാടി മുതൽ മുത്തങ്ങ വരെ 254 വളവുകളുള്ളത് 166 ചുരുക്കി.
Post a Comment