കേരളത്തിലെ 82 ശതമാനം പൊതുജലാശയങ്ങളിലും കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് മന്ത്രി എം.ബി.രാജേഷ്.

കേരളത്തിലെ 82 ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം അപകടകരമായ അളവിലാണെന്ന് മന്ത്രി എം.ബി.രാജേഷ്. 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോൾ ഇത് ഓർമയിൽ വേണമെന്നും മന്ത്രി പറഞ്ഞു. 

Post a Comment

Previous Post Next Post