കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരിയിൽ ജനറല്‍ കലണ്ടര്‍, സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതു പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം).
ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഇന്ത്യയിലും വിദേശത്തുമായി 7,786 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്.
ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).
വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,15,407 കുട്ടികളില്‍ 1,11,220 പേര്‍ വിജയിച്ചു. 96.37ശതമാനം. 3,289 ടോപ് പ്ലസും, 19,898 ഡിസ്റ്റിംഗ്ഷനും, 33,199 ഫസ്റ്റ് ക്ലാസും, 16,720 സെക്കന്റ് ക്ലാസും, 38,114 തേര്‍ഡ് ക്ലാസും ലഭിച്ചു.
ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 99,651 കുട്ടികളില്‍ 99,159 പേര്‍ വിജയിച്ചു. 99.51 ശതമാനം. 4,261 ടോപ് പ്ലസും, 29,180 ഡിസ്റ്റിംഗ്ഷനും, 38,654 ഫസ്റ്റ് ക്ലാസും, 12,992 സെക്കന്റ് ക്ലാസും, 14,072 തേര്‍ഡ്ക്ലാസും ലഭിച്ചു.
പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 42,539 കുട്ടികളില്‍ 42,102 പേര്‍ വിജയിച്ചു. 98.97 ശതമാനം. 610 ടോപ് പ്ലസും, 6,163 ഡിസ്റ്റിംഗ്ഷനും, 14,427 ഫസ്റ്റ് ക്ലാസും, 7,584 സെക്കന്റ് ക്ലാസും, 13,318 തേര്‍ഡ്ക്ലാസും ലഭിച്ചു.
പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,798 കുട്ടികളില്‍ 7,775 പേര്‍ വിജയിച്ചു. 99.71 ശതമാനം. 144 ടോപ് പ്ലസും, 1,864 ഡിസ്റ്റിംഗ്ഷനും, 2,886 ഫസ്റ്റ് ക്ലാസും, 1,243 സെക്കന്റ് ക്ലാസും, 1,638 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ 2,542 മദ്റസകളും, ഏഴാം ക്ലാസില്‍ 3,144 മദ്റസകളും, പത്താം ക്ലാസില്‍ 1,282 മദ്റസകളും, പ്ലസ്ടുവില്‍ 180 മദ്റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2025 ഏപ്രില്‍ 13ന് ഞായറാഴ്ച നടക്കുന്ന ''സേ’’പരീക്ഷയില്‍ പങ്കെടുക്കാം.
Check Result: https://result.samastha.info/index.html
Post a Comment