ശബരിമലയിലെ ദർശന രീതിയിൽ മാറ്റം വരുത്താനൊരുങ്ങി ദേവസ്വം ബോർഡ്.

ശബരിമലയിലെ ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഭക്തർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കല്ല് വഴി ശ്രീകോവിലിലെത്തി അയ്യപ്പനെ ദർശിക്കാൻ സൗകര്യമൊരുക്കും. മീനമാസ പൂജകൾക്കായി നട തുറക്കുന്ന ഈ മാസം 14 ന് ഇതിന്‍റെ ട്രയൽ ആരംഭിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

പുതിയ രീതി നടപ്പാക്കുന്നതിലൂടെ ഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കും. മെയ് മാസ പൂജാവേളയിൽ ആഗോള അയ്യപ്പ സംഗമം പമ്പയിൽ സംഘടിപ്പിക്കും. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ആന എഴുന്നള്ളത്ത് ഉള്‍പ്പെടെ  ആചാരപരമായ തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നതിന് തന്ത്രി സമൂഹവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 


Post a Comment

Previous Post Next Post