ഭീം-യു.പി.ഐ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പാരിതോഷിക പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.

ചെറിയ തുകയ്ക്കുള്ള ഭീം - യു.പി.ഐ  പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പാരിതോഷിക പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ചെറുകിട കച്ചവടക്കാര്‍ക്ക് അധിക ചെലവ് കൂടാതെ  യുപിഐ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന പദ്ധതി 1,500 കോടി രൂപാ ചെലവില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2,000 രൂപ വരെയുള്ള പണമിടപാടുകളുടെ 0.15 ശതമാനമാണ് പാരിതോഷികമായി നല്‍കുക.

Post a Comment

Previous Post Next Post