കേരളത്തിലെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ നാളെ യോഗം.

കേരളത്തില്‍  കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന  ലഹരി ഉപഭോഗം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച  യോഗം നാളെ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളില്‍ രാവിലെ 10 മണിക്കാണ് യോഗം. 

വിഷയവുമായി ബന്ധപ്പെട്ട് കർമപദ്ധതി തയ്യാറാക്കാൻ വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗമാണ് നടക്കുക.


Post a Comment

Previous Post Next Post