ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി രണ്ടു ദിവസം മാത്രം. പൊങ്കാല സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാല അര്‍പ്പിക്കുന്നതിനായി തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി നഗരത്തില്‍ നാളെ ഉച്ച മുതല്‍ വ്യാഴാഴ്ച രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് നിശ്ചിത ഇടങ്ങളില്‍ മാത്രമേ പാര്‍ക്കിംഗ് അനുവദിക്കൂ. പൊങ്കാല ദിവസം എയര്‍പോര്‍ട്ടില്‍ ഉള്‍പ്പെടെ പോകേണ്ടവര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിക്കണം.
Post a Comment