സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി കൊടുക്കാൻ താല്പര്യമില്ലാത്തവരെ ഇതിനായി നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണ ടീമിൻറെ നോട്ടീസ് ലഭിച്ചവർക്ക് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരായി മൊഴി നൽകാം. താല്പര്യമില്ലെങ്കിൽ അക്കാര്യവും മജിസ്ട്രേറ്റ് കോടതിയെ അറിയിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ പേരിൽ ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽ പ്പെടുത്താമെന്നും ഹൈക്കോടതി അറിയിച്ചു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതി ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
Post a Comment