കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ - ഇന്റര്‍വ്യൂ 25 ന്

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സി യിലേക്ക് (പുണ്യഭവന്‍ ) മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക്  എച്ച്എം.ഡി.സിയില്‍ നടക്കും. 21 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ്സ് പാസ്സായവര്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഇന്റര്‍വ്യൂ ദിവസം നേരിട്ട് നല്‍കണം. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാര്‍ കാര്‍ഡും സഹിതം താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനമാണ് എച്ച്.എം.ഡി.സി. ഫോണ്‍- 0495-2731632.

കെപ്കോ ഇന്റഗ്രേഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) നടപ്പാക്കുന്ന മുട്ടക്കോഴി ഇന്റഗ്രേഷന്‍ പദ്ധതി (ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവ നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ കോഴികളെ തിരിച്ചെടുക്കുന്ന പദ്ധതി) പ്രകാരം ഫാം നടത്താന്‍ താല്‍പ്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ /കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാനേജിംഗ് ഡയറകടര്‍, കേരള സംസ്ഥാന ചൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തില്‍ അയക്കണം.  ഇ-മെയില്‍ മുഖേനയും അയക്കാം. (kepcopoultry@gmail.com) ഫോണ്‍ -  9745870454.

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ കാറ്റുളളമല മുതല്‍ പതിയില്‍ വരെയുള്ള വാഹനഗതാഗതം ഇന്ന് (മാര്‍ച്ച് 22) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലോക ക്ഷയരോഗദിന സന്ദേശ ജില്ലാറാലി ഇന്ന്

കോടഞ്ചേരിയില്‍ മാര്‍ച്ച് 24 നു നടത്തുന്ന കോഴിക്കോട് ജില്ലാ ക്ഷയരോഗ ദിനാചരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല സന്ദേശ റാലി ഇന്ന് (22) രാവിലെ ഒന്‍പതിനു കോട്ടപ്പറമ്പിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ അവസാനിക്കുമെന്ന് ജില്ലാ ടിബി കേന്ദ്രം അറിയിച്ചു.

സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടാകില്ല

വാര്‍ഷിക സ്റ്റോക്കെടുപ്പ് കാരണം 2025 ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസില്‍ സ്റ്റേഷനറി സാധനങ്ങളുടെ വിതരണം ഉണ്ടായിരിക്കുകയില്ലെന്ന് അസി. സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ - 0495 2380348.

ഒബിസി വിഭാഗക്കാര്‍ക്ക് അവസരം

കോഴിക്കോട് മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ-ല്‍ കോസ്മെറ്റോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 24 ന് പകല്‍ 11 മണി. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുളള ഒബിസി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍. 0495 2373976.

ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സ്: പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2301772, 9526871584.

രജിസ്ട്രേഷന്‍ ഉദ്ഘാടനം 27-ന്

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന തുല്യത കോഴ്സുകളുടെ രജിസ്ട്രേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 27 ന് നടക്കും. സിവില്‍ സ്റ്റേഷനിലെ സാക്ഷരതാ മിഷന്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ സര്‍വ്വേ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിക്കും. നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്ററി തുല്യത കോഴ്സിലേക്കും പച്ച മലയാളം അടിസ്ഥാന കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും മുതിര്‍ന്ന പഠിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍ - 9446630185.

ടെന്‍ഡര്‍ ക്ഷണിച്ചു

സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനുവദിച്ച ഗണിത ലാബിലേക്ക് ആവശ്യമായ ലാപ്ടോപ്പുകള്‍ വാങ്ങുന്നതിനായി അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26 ന് രാവിലെ 11 മണി. ഫോണ്‍ - 9495891664.

കെ സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍: തടസ്സം നേരിടാന്‍ സാധ്യത

കെ സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ വിന്യാസത്തിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ സേവനങ്ങള്‍ക്കായി ജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാന്‍ കഴിയുന്നതല്ല. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഒമ്പത് വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ല. പൊതുജനങ്ങള്‍ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post