അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം; എമ്പുരാൻ സ്റ്റൈലിൽ കേരള പൊലീസും.

സോഷ്യൽമീഡിയയിൽ ഒന്നാകെ എമ്പുരാൻ ആവേശമാണ്. കാണികളൊക്കെയും പ്രതീക്ഷിച്ച നിലയിൽ ദൃശ്യവിരുന്നൊരുക്കാൻ പൃഥ്വിരാജിന് കഴിഞ്ഞെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ആരാധകരുടെ ആവേശം ചോർന്നു പോകുന്നതിന് മുന്നെ സോഷ്യൽമീഡിയയിൽ അറിയിപ്പ് കേരള നൽകുകയാണ് കേരള പൊലീസ്. എമ്പുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്ററും കുറിപ്പുമാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്.

'അടിയന്തിര സഹായങ്ങൾക്ക് വിളിക്കാം, 112' എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിൽ ഫോൺ വിളിക്കുന്ന മോഹൻലാലിന്റെ ചിത്രവും എമ്പുരാൻ എന്നെഴുതിയ അതേ രീതിയിൽ കേരള പൊലീസ് എന്നും എഴുതിയിട്ടുണ്ട്. 'അതിപ്പോ 'ഖുറേഷി അബ്രാം'ആണേലും വിളിക്കാം' എന്ന ക്യാപ്ഷനാണ് ഇതിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

 കഴിഞ്ഞ ദിവസം എംവിഡിയും ഇതേ രീതിയിൽ എമ്പുരാൻ സ്റ്റെലിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. 'Action എപ്പോൾ വേണമെങ്കിലും സംഭവിക്കാം ! കാറിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റിടാൻ.......മറക്കല്ലേ' എന്നെഴുതിയ പോസ്റ്ററാണ് എംവിഡി പങ്കുവച്ചത്. കാറിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് എംവിഡി പങ്കുവച്ചത്.


Post a Comment

Previous Post Next Post