അക്കൗണ്ട് ഉടമകൾക്ക് നാലു നോമിനികളെ വരെ അനുവദിച്ചു കൊണ്ടുള്ള ബാങ്കിംഗ് നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി.

രാജ്യസഭയില്‍ അംഗീകാരം ലഭിച്ചതോടെ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ 2024 പാർലമെന്റ് പാസാക്കി. ലോക്സഭ  നേരത്തെ ബിൽ പാസാക്കിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടിന് നിലവില്‍ ഒരു നോമിനി എന്നുള്ളത് നാലായി ഉയർത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. 

രാജ്യത്തെ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ഒട്ടേറെ  പരിഷ്കാരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാജ്യസഭയില്‍ ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കഴിഞ്ഞ വർഷം പൊതുമേഖലാ ബാങ്കുകൾ ഇതുവരെ നേടിയതിൽ വച്ച് ഏറ്റവും ഉയർന്ന അറ്റാദായമായ 1.41 ലക്ഷം കോടി രൂപ നേടിയതായി ധനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post