യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഗവേഷണ ഗ്രാന്‍റിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി സി. ജയലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാന്‍റായി 48000 യുഎഇ ദിനാര്‍(11.39 ലക്ഷംരൂപ) ലഭിക്കും.
സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എം ടെക് എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ഥിനിയായ ജയലക്ഷ്മി യു.എ.ഇയിലെ ഖലീഫ യൂണിവേഴ്സിറ്റിയുടെ കെമിക്കല്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ നാനോ കാര്‍ബണ്‍ കണങ്ങളുടെ ഊര്‍ജ്ജ മേഖലയിലെ സാധ്യതകളെക്കുറിച്ച് ഒരു വര്‍ഷം പഠനം നടത്തും. വൈക്കം വെളുത്തേടത്തുപറമ്പില്‍ പി.ചന്ദ്രശേഖരന്‍റെയും ലീലയുടെയും മകളാണ്.
Post a Comment