ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കടിച്ചു; ഗൃഹനാഥൻ മരിച്ചു.

ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥൻ മരണപ്പെട്ടു. ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണൻ (71) മരിച്ചത്.  സമീപത്തെ മകളുടെ വീട്ടിൽ നിന്ന്  ചക്ക പറിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞ് പോയതാണ് ഗോപാലകൃഷ്‌ണൻ. തിരികെ വരാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ശരീരത്ത് പൊള്ളലേറ്റ് നിലത്ത് കിടക്കുന്ന ഗോപാലകൃഷ്ണനെ കണ്ടത്.

 മൃതശരീരത്തിൽ ചക്ക വീണ പാടുമുണ്ട്. ചക്ക പറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണ ചക്ക ശരിരത്തിൽ തട്ടിയപ്പോൾ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റതാകുമെന്നാണ് നിഗമനം. ഇളമ്പൽ മാർക്കറ്റിൽ വെൽഡിംഗ് വർഷോപ്പ് നടത്തി വരുകയായിരുന്നു ഗോപാലകൃഷ്ണൻ.   

Post a Comment

Previous Post Next Post