ലഹരി വ്യാപനം ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍.

ലഹരി വ്യാപനം ചെറുക്കാൻ കേരള സര്‍ക്കാര്‍ അതിവിപുല ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയ്യാറാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

ഈ മാസം 30 ന്  വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.

Post a Comment

Previous Post Next Post