ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനങ്ങളിൽ പരിശോധന; നിയമ വിരുദ്ധമെങ്കിൽ അടച്ചുപൂട്ടും: കോഴിക്കോട് കളക്ടർ.

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾക്കെതിരെ നടപടി എടുക്കുമെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൈൽഡ് ലൈൻ ബോർഡുകൾ സ്ഥാപിക്കുമെന്നും പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിൽ നടന്ന സിഡബ്ല്യൂസി മീറ്റിംഗ് ശേഷം കളക്ടർ മാധ്യമങ്ങളോട് വിശദീകരിച്ചു.  

''സ്കൂളുകളിൽ ജാഗ്രത സമിതി ഉണ്ടാക്കും. അംഗീകാരമില്ലാത്ത ട്യൂഷൻ സെന്ററുകൾക്കെതിരെ നടപടി എടുക്കും. സ്കൂളുകളിൽ കൗൺസിലർമാരുടെ സാന്നിധ്യം ഉറപ്പാക്കും. എയ്ഡഡ്, അൺ എയ്ഡഡ്. സ്വകാര്യ സ്ഥാപനങ്ങളിലും കൗൺസിലർമാരുണ്ടെന്ന് ഉറപ്പാക്കും. ട്യൂഷൻ സെൻ്ററുകളുടെ പ്രവർത്തനം സംബന്ധിച്ച് പരിശോധന നടത്തും''. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സെൻ്ററുകൾ അടച്ച് പൂട്ടും. മയക്കുമരുന്ന് വ്യാപനം പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   

Post a Comment

Previous Post Next Post