കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് ലേക്ക് അവധികാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറെറിൻറെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ്-2 യോഗ്യതയുള്ളവർക്ക് കമ്പൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ എക്കൌണ്ടിംഗ് (യൂസിംഗ് ടാലി), ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (സോഫ്റ്റവെയർ) എസ്.എസ്.എൽസി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി & ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്&മലയാളം), ഹൈസ്ക്കൂൾ യോഗ്യതയുള്ളവർക്ക് പൈത്തൺ, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നീ അവധികാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഇപ്പോൾ പരീക്ഷ എഴുതിയവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. ഫോൺ - 0495-2720250, 9745208363.

Post a Comment

Previous Post Next Post