ഒമ്പത് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബഹിരാകാശ യാത്രികരായ സുനിത വില്യംസും, ബുച്ച് വിൽമോറും ഉള്‍പ്പെട്ട സംഘം ഭൂമിയില്‍ തിരികെയെത്തി.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസത്തിലേറെയായി കുടുങ്ങിക്കിടന്ന ഇന്ത്യന്‍ വംശജയായ സുനിത വില്യംസും, ബുച്ച് വിൽമോറും ഉള്‍പ്പെടയുളള ബഹിരാകാശ യാത്രികര്‍ സുരക്ഷിതരായി ഭൂമിയിലെത്തി. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ ക്രാഫ്റ്റിലാണ് ഇരുവരും തിരികെ എത്തിയത്.ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10.35 ന് പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു. 17 മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27 ഓടെ നാല് യാത്രികരുമായി പേടകം ഭൂമിയില്‍ എത്തി.
മെക്സിക്കോ ഉള്‍ക്കടലിലാണ് പേടകം ഇറങ്ങിയത്.സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും പുറമെ നിക്ക്ഗേഹ്, അലക്സാണ്ട‍ര്‍ ഗോ‍ര്‍ബുനോവ് എന്നിവരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സ്പെയ്സ് എക്സിനും നാസയ്ക്കും സ്പെയ്സ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക് അഭിനന്ദനം അറിയിച്ചു.കഴിഞ്ഞ വർഷം ജൂണിലാണ്  ബുച്ച് വിൽമോറും സുനിത വില്യംസും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇരുവരും 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.

Post a Comment

Previous Post Next Post