ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മയങ്ങിയ കടുവയെ തേക്കടിയിലേക്ക് കൊണ്ടുപോവുകയാണ്. ഇന്ന് അതിരാവിലെ തുടങ്ങിയ ദൗത്യത്തിനാണ് ഫലം കണ്ടത്.കാലിന് ഗുരുതരമായി പരിക്കുള്ള കടുവക്ക് ചികിത്സ നൽകുക എന്നതാണ് അടുത്ത ഘട്ടം. കടുവയെ തേക്കടിയിലെത്തിച്ച ശേഷം ചികിത്സ നൽകാനാണ് തീരുമാനം. കടുവയെ മയക്കുവെടിവെക്കാൻ രാവിലെ മുതൽ ദൗത്യം തുടരുകയായിരുന്നു.
വലിയ തിരച്ചിൽ നടത്തിയിട്ടും കഴിഞ്ഞ ദിവസം കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെ, ഗ്രാമ്പിയിൽ പ്രദേശവാസികളുടെ പശുവിനെയും നായയെയും കടുവ കൊന്നിരുന്നു. സമീപത്തുള്ള ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവക്കായി കൂട് വെച്ച് കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.
Post a Comment